ആറ്റിങ്ങൽ : എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് എഐഎസ്എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി കെ ചന്ദ്രപ്പൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു: എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ ജില്ലാ പ്രസിഡന്റ് പി. എസ് ആന്റസ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, പ്രസിഡന്റ് അക്ഷയ് ആർ എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജഗൻ,നവീൻ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി വിഷ്ണു എസ് എന്നിവർ പങ്കെടുത്തു
