ആറ്റിങ്ങൽ: നിരവധി കേസുകളിലെ പ്രതി ഗുണ്ടാ ആക്ട് പ്രകാരം പിടിയിൽ. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ വധശ്രമം, അബ്കാരി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ മുദാക്കൽ കരിക്കകംകുന്ന് ചരുവിള പുത്തൻവീട്ടിൽ മനീഷിനെ(26)യാണ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ ഡിവൈ.എസ്.പി ടി. ജയകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എസ്.ഐ അഭിലാഷ്, ശരത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് കരിക്കകംകുന്നിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
