ആറ്റിങ്ങൽ: ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സി പി ഐ എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം സി പി ഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. സി പി എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സെക്രട്ടറി രാധാകൃഷ്ണകുറുപ്പ് സ്വാഗതം ആശംസിച്ചു. പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം രാധാകൃഷ്ണക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ തക്കാളി കൃഷി ഇറക്കിയാണ് സംയോജിത പച്ചക്കറി കൃഷിയുടെ ലോക്കൽ തല ഉദ്ഘാടനം നടന്നത്. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, സി പി എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എം പ്രദീപ്, എം മുരളി, കർഷക സംഘം ആറ്റിങ്ങിൽ ഏരിയ സെക്രട്ടറി സി ദേവരാജൻ, കർഷകസംഘം ഏരിയ കമ്മിറ്റിയംഗം മോഹനൻ നായർ തുടങ്ങിയവർ ആശംസകൾ സംസാരിച്ചു. സി പി എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഹരിഹരൻ പോറ്റി റ്റി ദിലീപ് കുമാർ, ശ്രീലത പ്രദീപ്, താഹിർ, സന്തോഷ് കുമാർ, കർഷക തൊഴിലാളി ഈസ്റ്റ് മേഖല സെക്രട്ടറി സതീഷ് ശർമ, പ്രസിഡൻറ് ബിജു പാറക്കൽ, മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി അഡ്വ ഗീത,സി ഐ ടി നേതാവ് ആർഎസ് അരുൺ, ഡി വൈ എഫ് ഐ മേഖല ജോ സെക്രട്ടറി കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.
