മെഡിക്കൽ കോളജ്: പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് എസ്.എ.ടി ആശുപത്രിയില്‍ തര്‍ക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം കൈയാങ്കളിയില്‍ കലാശിച്ചു. യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചതോടെ ബന്ധുക്കള്‍ പത്തി മടക്കി.ഞായറാഴ്ച ഉച്ചയോടുകൂടിയാണ് ആശുപത്രിക്കുമുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെങ്ങാനൂര്‍ സ്വദേശിനിയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് കൊല്ലം കുണ്ടറ സ്വദേശിയും. നിരന്തരം മകളെ മര്‍ദിക്കുന്നതിനാല്‍ ഭര്‍ത്താവിനൊപ്പം യുവതിയെ വിടില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ തീരുമാനമെടുത്തു. എന്നാല്‍, താന്‍ ഭാര്യയെ കൊണ്ടുപോകുമെന്ന നിലപാടുമായി ഭര്‍ത്താവുമെത്തി. യുവതിയുടെ മാതാവും മരുമകനും തമ്മില്‍ മുമ്പ് നിലനിന്നിരുന്ന തര്‍ക്കങ്ങളും സംഭവത്തില്‍ ഉരുത്തിരിഞ്ഞുവന്നു. തര്‍ക്കം രൂക്ഷമായതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടിയായി.
