-ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ ഈ വർഷവും ലഹരിക്കെതിരെ കായികമാണ് ലഹരി എന്ന ആപ്തവാക്യം മുൻനിർത്തി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കൃത്യനിർവഹണത്തിൽ രക്ഷപ്രവർത്തനത്തിനിടെ വീരമൃത്യു വരിച്ച ഫയർ &റെസ്ക്യു ഉദ്യോഗസ്ഥൻ രഞ്ജിത്ത് ന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച രഞ്ജിത് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് വിമുക്തി ജില്ലാ മാനേജർ, അസിസ്റ്റന്റ് എക്സ്സയിസ് കമ്മീഷണർ പി. കെ. ജയരാജ് ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.സ്കൂൾ സീനിയർ പ്രിൻസിപ്പൽ മോഹനചന്ദ്രൻ, എച് എസ് എസ് പ്രിൻസിപ്പൽ സജി ജെയിംസ്, മറ്റു അധ്യാപകർ, അനധ്യാപകർ, കുട്ടികൾ എന്നിവർ സാക്ഷ്യം വഹിച്ചു.ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെ രക്ഷിച്ചു ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനം ചെയ്യുന്ന കായികലോകത്തേക്ക് കൈപിടിച്ച് കയറ്റാൻ വേണ്ടിയുള്ള ചെറിയ തുടക്കമാണ് ഈ ടൂർണമെന്റ് കൊണ്ടുദേശിക്കുന്നത്. ഇതിനു കൈകോർക്കാൻ ആറ്റിങ്ങൽ പോലീസ്, ആറ്റിങ്ങൽ ഫയർ ഫോഴ്സ്, ആറ്റിങ്ങൽ എക്സ്സൈസ്, ആറ്റിങ്ങൽ വിദ്യാധിരാജ സ്കൂൾ എന്നീ ടീമുകൾ ഒരുമിച്ചു. പ്രതികൂല കാലാവസ്ഥയെയും പ്രതിസന്ധികളെയും തരണം ചെയ്ത് കൊണ്ട് സ്കൂൾ അങ്കണത്തിൽ വാശിയേറിയ പോരാട്ടമായിരുന്നു ഓരോ ടീമും കാഴ്ച്ചവെച്ചത്. ആവേശകരമായ മത്സരത്തിൽ ഫൈനൽ മാച്ചിൽ ഏറ്റുമുട്ടി. ഒന്നാംസ്ഥാനം നേടിയത് ആറ്റിങ്ങൽ പോലീസ് ടീം ആയിരുന്നു രണ്ടാം സ്ഥാനം ആറ്റിങ്ങൽ ഫയർഫോഴ്സ് ടീമും കരസ്ഥമാക്കി
