തിരുവനന്തപുരം: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു. യുവതിക്ക് നേരെ നായ്ക്കളുടെ ആക്രമണ ശ്രമമുണ്ടായി. കല്ലറ പാല്‍ക്കുളം വൈഷ്ണവ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആര്യാഭവനില്‍ സുരാജന്റെ ആടിനെയാണ് തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വീടിനു സമീപമുള്ള ചായ്പില്‍ കെട്ടിയിരുന്ന ആടിനെ 15 നായ്ക്കളുടെ കൂട്ടം കടിച്ചുവലിച്ചു കൊണ്ടു പോകുന്നതിനിടയില്‍ വീട്ടിലെ അംഗം കൂടിയായ യുവതിയെത്തുകയും നായകളെ ആട്ടിയോടിക്കുകയും ചെയ്തു. ഇതിനിടെയാണ് യുവതിക്ക് നേരെ നായ്ക്കൂട്ടത്തിന്റെ ആക്രമണ ശ്രമവുമുണ്ടായത്. തുടര്‍ന്ന്, യുവതിയുടെ ബഹളം കേട്ടെത്തിയ പരിസര വാസികള്‍ നായകളെ തുരത്തിയ ശേഷം കല്ലറ മൃഗാശുപത്രിയിലെത്തിച്ചുവെങ്കിലും ആടിന്റെ ജീവൻ രക്ഷിക്കാനായില്ല.
