തിരുവനന്തപുരം: വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ഘടക പദ്ധതി വനിതാ വികസന കോർപ്പറേഷനിലൂടെ ഫലപ്രദമായി വിനിയോഗിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പദ്ധതികൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം ബഹു: ആറ്റിങ്ങൽ എം. എൽ. എ ഒ. എസ്. അംബിക നിർവഹിച്ചു. ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽവനിത വികസന കോർപറേഷൻ തിരുവനന്തപുരം മേഖല ഓഫീസ് മാനേജർ ലക്ഷ്മി സ്വാഗതം ആശംസിച്ചു.
കോർപറേഷന്റെ പദ്ധതികളെക്കുറിച്ചുള്ള അവതരണം ബിന്ദു വി. സി, മാനേജിങ് ഡയറക്ടർ, വനിത വികസന കോർപറേഷൻ നിർവഹിച്ചു. വനിത കടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് ശ്രീ. രാമന്തളി രവി, കെ ഐ എൽ എ ഫാക്കൾട്ടി നയിച്ചു. ആർത്തവ സൂചിത്വ അവബോധ ക്ലാസ്സ് ഡോ. റീറ്റി രാജൻ. ട്രിവാൻഡ്രം ഗവ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ (ഗെയ്നക്കോളജി വിഭാഗം ) നയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
