തിരുവനന്തപുരം: വക്കം ബ്രഹ്മാസ്ത്ര ക്ലബിന്റെ വാർഷികാഘോഷം നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് കിരൺ, സെക്രട്ടറി അച്ചു, ട്രഷറർ വിജിൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി പഠനോപകരണ വിതരണം, സ്ത്രീസുരക്ഷാബോധവൽക്കരണം, സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
Contents
