ആറ്റിങ്ങൽ: കുട്ടിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. ഈ മാസം 24 ന് ആറ്റിങ്ങൽ പാലസ് റോഡിലുള്ള മോഡേൺ ബേക്കറിയിൽ പള്ളിക്കൽ സ്വദേശിനി ആയ ഷെഫീന എന്നയാളുടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിൽ കൊല്ലം ജില്ലയിൽ മൺട്രോ തിരുത്തു വില്ലേജിൽ മൺട്രോ തിരുത്തു പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പിൽ സ്റ്റെല്ല മകൾ സിന്ധു ആണ് അറസ്റ്റിലായത്. ബേക്കറിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച സമയം ചാര നിറത്തിലുള്ള ചുരിദാർ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്നു വെളിവാകുകയും ബസ് സ്റ്റാൻഡും പരിസരവും പരിശോധിച്ച സമയം സംശയകരമായി കണ്ട സ്ത്രീയെ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചതിൽ ഇയാളുടെ കൈവശത്തു നിന്നും കൊലുസ് കണ്ടെടുത്തിട്ടുള്ളതാണ്.
Contents
