ചിറയിൻകീഴ്: ഭാരതീയ ദളിത് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് എൻ എസ് എസ് കരയോഗം ഹാളിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം എസ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുന്‍ എം എല്‍ എ ഡോ കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.എസ് എസ് എൽ സി,പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിയ്ക്കുകയും കലാ കായിക രംഗങ്ങളിൽ സംസ്ഥാന അവാർഡ് നേടിയ കായിക താരങ്ങളെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ എസ്. കൃഷ്ണകുമാർ, എം. ജെ.ആനന്ദ്, ഷാബു ഗോപിനാഥ്, കടയ്ക്കാവൂർ അശോകൻ, കെ.ആർ അഭയൻ,ബി.എസ് അനൂപ്, അഡ്വ. രാജേഷ് ബി നായർ, മോനി ശാർക്കര, ബേബി, ബി. അനിൽകുമാർ, അരുൺ വിളയിൽ, സുരേന്ദ്രൻ അൽത്തറമൂട് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
