ആറ്റിങ്ങൽ: സാമൂഹിക -രാഷ്ട്രീയ-സാംസ്കാരിക – ട്രേഡ് യൂണിയൻ മേഖലയിൽ ജന മനസ്സുകൾ ഒപ്പം ചേർത്ത മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് ഐ. എൻ. റ്റി. യു. സി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്ണു, കെ. അജന്തൻ നായർ, ജെ. ശശി, എസ്. ശ്രീരംഗൻ, കെ. കൃഷ്ണമൂർത്തി, ആർ. എസ്. പി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽ ആറ്റിങ്ങൽ, മണനാക്കു ഷിഹാബ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ എന്നിവർ സംസാരിച്ചു. ശാസ്തവട്ടം രാജേന്ദ്രൻ, ജമാൽ പാലാംകോണം, ആലംകോട് സഫീർ, സലിം പാണന്റെമുക്ക്, ഊരുപൊയ്ക അനിൽ, വിജയൻ സോപാനം, എ ഗോപി, ആർ. വിജയകുമാർ, ബാബു പരക്കുടി എന്നിവർ പുഷ്പാർപ്പണചടങ്ങുകൾക്ക് നേതൃത്വം നൽകി.
