തിരുവനന്തപുരം: തോന്നക്കൽ എച്ച് എസ് എസ് ൽ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോൽസവം ഇന്ന് ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റി എ പ്രസിഡന്റ് നസീർ ഇ അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജസിജലാൽ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട കുടവൂർ വാർഡ് മെമ്പർ തോന്നക്കൽ രവി ആശംസകൾ അർപ്പിച്ചു. എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, ഹെഡ് മാസ്റ്റർ സുജിത് എസ്, അധ്യാപകരായ രാജു, ദേവദാസ് എന്നിവർ ആശംസകൾ അറിയിച്ചു. എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി റഹിം, സീനിയർ അസിസ്റ്റന്റ് ബീനാ ബീഗം പിറ്റി എ എസ് എം സി ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ നന്ദി പറഞ്ഞു.
Contents

