തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം ബൂത്ത് നമ്പർ 71ഉം മൂന്നാം വാർഡ് കമ്മിറ്റിയും ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. ബൂത്ത് നമ്പർ 71ന്റെ ആഭിമുഖ്യത്തിൽ കാട്ടുംപുറം പാർട്ടി ഓഫീസ് ജംഗ്ഷനിൽ ബൂത്ത് പ്രസിഡന്റ് പി. ജി. പ്രദീപ് ദേശീയ പതാക ഉയർത്തി. കോൺഗ്രസ് മൂന്നാം വാർഡ് കമ്മിറ്റി (കാട്ടുംപുറം)യുടെ ആഭിമുഖ്യത്തിൽ വള്ളത്തല ജംഗ്ഷനിൽ വാർഡ് പ്രസിഡന്റ് ദേവരാജൻ(മോനി) ദേശിയ പതാക ഉയർത്തി. പ്രസ്തുത പരിപാടിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, കിഴുവിലം റെസിഡൻഷ്യൽ വെൽഫയർ സൊസൈറ്റി മെമ്പറുമായ മഞ്ജുപ്രദീപ്, ബൂത്ത് വൈസ് പ്രസിഡന്റ് പി.വി. ശശി, മൂന്നാം വാർഡ് സെക്രട്ടറി ജതീഷ്, യൂത്ത് കോൺഗ്രസ് നേതാവും യുവജന ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനറുമായ ജിഷ്ണു, മഹിളാകോൺഗ്രസ് നേതാക്കളായ ഉഷ, ജ്യോതി, ബീന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ, ബാലജന ഗാന്ധി ദർശൻ നേതാവ് കാശിഇടയാവണം എന്നിവർ പങ്കെടുത്തു.


