വെമ്പായം: വെമ്പായം പഞ്ചായത്ത് സെക്രട്ടറി റഫീഖിനെ ഫയൽ പൂഴ്ത്തിവച്ചു എന്ന പരാതിയിൽ മേൽ വിജിലൻസ് പരിശോധനയിൽ കഴമ്പ് കണ്ടെത്തി ഉടനടി സസ്പെൻഡ് ചെയ്തു. ഉന്നത സ്വാധീനങ്ങളുടെ മറവിൽ ടിയാൻ പല പ്രാവശ്യം ഇത്തരം കാര്യങ്ങൾ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസ് സ്റ്റാഫായ ഭാര്യയുടെ സ്വാധീനത്തിലാണ് നിരവധി കേസുകളിൽ നിന്ന് ഇയാൾ തടി തപ്പിയത്. എന്നാൽ വിജിലൻസിന്റെ സത്വര ഇടപെടലിലൂടെ ഇന്നലെ ഉച്ചയോടെ വിജിലൻസ് പരിശോധന നടത്തി ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.
Contents
