വെമ്പായം: വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന പാലോട് രവി എക്സ് എംഎൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് ആറുമാസത്തിലേറെയായി.
പലപ്രാവശ്യങ്ങളിലായി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും
നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമൂലം കന്യാകുളങ്ങര ജംഗ്ഷൻ രാത്രിയായി കഴിഞ്ഞാൽ ഇരുട്ടിൽ തപ്പുകയാണ്. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് വെമ്പായം പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സഫീർ പുന്നമൂട്ടിലി ന്റെ അധ്യക്ഷതയിൽ
ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
അഡ്വക്കറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ
എസ് എ വാഹിദ്, കന്യാകുളങ്ങര ഷാജഹാൻ,എസ് എഫ് എസ് എ തങ്ങൾ, ലാൽ ആനപ്പാറ, പുലിപ്പാറ യൂസഫ്,നാസറുദ്ദീൻ കന്യാകുളങ്ങര, എ ആർ സലീം, ഹലീൽ കോയ തങ്ങൾ, വാഹിദ് വെമ്പായം, വട്ടപ്പാറ ശ്രീകുമാർ, ശിഹാബുദ്ദീൻ,
ഷിബിൻ, ഷംനാദ്, ഹക്കീം, ജമാലുദ്ദീൻ,
എ പി മിസ്വർ നവാസ് തുടങ്ങിയവർ സംസാരിച്ചു
