തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് ജില്ലാ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് അഴൂര്‍, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികള്‍ പ്രകടനം നടത്തുകയും, മധുര വിതരണം നടത്തുകയും ചെയ്തു. നാലുമുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പെരുങ്ങുഴിയില്‍ സമാപിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ശ്രീധര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ. ഓമന, വി. കെ. ശശിധരന്, അഴൂര്‍ വിജയന്, മാടന്‍വിള നൗഷാദ്, ജി. സുരേന്ദ്രന്, എ. ആര് നിസാര്‍, എസ്. ജി. അനില്‍കുമാര്‍, ജയാ സജിത്ത്, അനുരാജ്, രാജന് കൃഷ്ണപുരം തുടങ്ങിയവര്‍ പങ്കെടുത്തു.
