തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി സഹകരണ സംഘങ്ങൾക്കുള്ള 2022-2023 വർഷത്തെ പുനർജനി ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കരവാരം പട്ടികജാതി സഹകരണ സംഘത്തിന്റ സൂപ്പർ മാർക്കറ്റിന്റെ ഉത്ഘാടനം ചിറയിൻകിഴ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) ഷിബു എസ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സംഘം പ്രസിഡന്റ് പി ശശികുമാർ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം പപ്പു ചിപ്പൻ സി സ്വാഗതവും, സംഘം സെക്രട്ടറി സി സരസ്വതി കൃതജ്ഞതയും രേഖപ്പെടുത്തി. ആദ്യ വിൽപ്പന യൂണിറ്റ് ഇൻസ്പെക്ടർ കെ പ്രദീപ് കുമാർ നിർവഹിച്ചു.
Contents
