തിരുവനന്തപുരം: ഭരണകൂട പിന്തുണയില്ലെങ്കിൽ ഒരു കലാപവും ഒരാഴ്ചയിലധികം നില നിൽക്കില്ല — മാത്യു ടി തോമസ്. മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിന്റെയും, മണിപ്പൂർ സംസ്ഥാന സർക്കാരിന്റെയും വൻ പിൻതുണയോട് കൂടിയാണെന്നും അക്കാരണത്താലാണ് നൂറ് ദിവസം പിന്നിട്ടിട്ടും കലാപം അവസാനിപ്പിക്കുവാനാശ്യമായ ചർച്ച നടത്തുകയോ അല്ലെങ്കിൽ കലാപം അടിച്ചമർത്തുവാൻ ഉദ്യമിക്കുകയോ ചെയ്യാത്തതെന്നും ജനതാദൾ(എസ്) സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു ടി തോമസ് എം എൽ എ അഭിപ്രായപ്പെട്ടു. ജനതാ ദൾ(എസ്) സംസ്ഥാനകമ്മറ്റി നേത്വത്വം നൽകിയ ഉപവാസ സമരം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്ക് സാമ്പത്തിക ചൂഷണത്തിന് അവസരമൊരുക്കുവാനാണ് ഭരണകൂടത്തിന്റെ പിൻ തുണയോട് കൂടി മണിപ്പൂർ കലാപം നടക്കുന്നതെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ മൂലം ലോകത്തിന് മുന്നിൽ രാജ്യത്തിന് തലതാഴത്തേണ്ടി വന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി ഡോ:നീലലോഹിതദാസ് നാടാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിമാരായ സി കെ നാണു, ജോസ് തെറ്റയിൽ, കോൺഗ്രസ് (എസ്സ് ) നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ, ജനതാ ദൾ (എസ്സ് ) സംസ്ഥാന ഭാരവാഹികളായ പി പി ദിവാകരൻ, കെ എസ് പ്രദീപ് കുമാർ, ജമീല പ്രകാശം, അഡ്വ: കൊല്ലംകോട് രവീന്ദ്രൻ നായർ, അഡ്വ: മുരുകദാസ്, സാബു ജോർജ്, മുഹമ്മദ് ഷാ, കെ എൻ മോഹൻലാൽ, കെ. ലോഹ്യ, കെ.വി ബാലസുബ്രഹ്മണ്യൻ, ജേക്കബ് ഉമ്മൻ, സിബി ജോസ്, ജില്ല പ്രസിഡന്റ് അഡ്വ ഫിറോസ് ലാൽ എന്നിവർ സംസാരിച്ചു.
