പാറശ്ശാല: നെടിയാകോട്ടിൽ സ്ത്രീയുമായുള്ള ബന്ധം വിലക്കിയതിന് ഭർത്താവിനെ നാലാംഗ സംഘം വീട്ടിൽ കയറി ആക്രമിച്ച കേസിൽ നാലു പേരെ പാറശാല പോലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല പോലീസ് സ്റ്റേഷന് സമീപം, ടി ജി നിവാസിൽ ആൽബിൻ ഷാ(37) പാറശ്ശാല മുര്യങ്കര കൂവരി വിള വീട്ടിൽ അഭിലാഷ് (20), മുര്യങ്കര, തെങ്ങുവിള വീട്ടിൽ ജിത്ത് (22), പാറശാല പോലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന അനൂപ്(22) എന്നിവരെയാണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. നാലംഗ സംഘം വീടുകയറി വീട്ടുടമയെ ആക്രമിച്ചു അവശനാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയ്ക്ക് പ്രദേശവാസികൾ ഓടിച്ചിട്ട് പ്രതികളെ പിടികൂടുകയായിരുന്നുതുടർന്ന് പാറശ്ശാല പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാറശ്ശാല സി.ഐ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്യത്തിൽ എസ്.ഐ രാജേഷ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. വിട്ടുടമ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയതു.
