ആറ്റിങ്ങൽ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ് എസ് പ്ലാസാ മന്ദിരത്തിൽ നടന്ന വക്കം പുരുഷോത്തമൻ ഡി അനുസ്മരണം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയും ആറ്റിങ്ങലിന്റെ വികസനശിൽപ്പി എന്ന നിലയിലും വക്കംജിയെ എന്നെന്നും ഓർത്തിരിക്കാൻ അദ്ദേഹത്തിന്റെ പേരിൽ ആറ്റിങ്ങലിന്റെ ഹൃദയഭാഗത്ത് സ്മാരകം ഉണ്ടാക്കുന്ന കാര്യം എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമ്മേളനത്തിൽ പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ് ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ പാലാംകോണം, വൈസ് പ്രസിഡന്റ് ആലംകോട് നാസർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലിം പാണന്റെമുക്ക്, കടയ്ക്കാവൂർ അശോകൻ, കെ. കൃഷ്ണമൂർത്തി, യു. പ്രകാശ്, ശാസ്തവട്ടം രാജേന്ദ്രൻ, ഊരുപൊയ്ക അനിൽ, ആർ . വിജയകുമാർ, എം. പി പ്രതാപൻ ഭരതൻ ആറ്റിങ്ങൽ, വിജയൻ സോപാനം, ചന്ദ്രശേഖരൻ നായർ, ബി. മനോജ്. ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു.
