പാറശ്ശാല: സരസ്വതി ഹോസ്പിറ്റലിന്റെ സ്വപ്ന പദ്ധതിയായ പാദസ്പർശിന്റെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ 17/08/2023 ന്രാവിലെ 10 30 ന് നിരവഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പ്രമേഹ പാദ ചികിത്സാരംഗത്ത് മറ്റുരായ്ക്കുന്ന സരസ്വതി ആശുപത്രിയുടെ ഓരോ ന്യൂതന പദ്ധതികളും കേരളത്തിലെ ആരോഗ്യരംഗത്തിന് മുതൽക്കൂട്ടാണെന്ന് ഗവർണർ അഭിപ്രായപെട്ടു.ഇതോടനുബന്ധിച്ച് സരസ്വതി ആശുപത്രിയിൽ സംഘടിപ്പിച്ച പൊതു സമ്മേളന പരിപാടിയിൽ ഡോ എസ് കെ അജയ്യകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സരസ്വതിയുടെ പ്രതേകം പരിശീലനം സിദ്ധിച്ച ടീം അംഗങ്ങൾ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സഞ്ചാരിക്കുന്ന പാദരോഗ ക്ലിനിക് വനമേഖലകളും തീരപ്രദേശങ്ങളും ഉൾപ്പെടെ പിന്നാക്ക ഗ്രാമങ്ങളിൽ എത്തി സാമൂഹ്യ സേവകരായ സംഘടനകളുടെ സഹായത്തോടെ വൃണമുണ്ടാക്കൻ സാധ്യത ഉള്ള പ്രമേഹ രോഗികളെ കണ്ടെത്തി നേരിട്ട് ക്ലിനിക്കിൽ എത്തിച്ച് ചികിൽസിക്കുന്നതാണ്.കണ്ടെത്തുന്ന രോഗികളിൽ വൃണം അധികരിച്ചവരോ നിർധനരായ രോഗികളോ ഉണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത്കളുടെയും റോട്ടറി ക്ലബ് പോലുള്ള മറ്റു ക്ലബ്ബുകളിലൂടെയും ചികിത്സ ഉറപ്പ് വരുത്തുന്നതാണെന്ന് അദ്ദേഹം വിശദികരിച്ചു. “കാലുകൾ രക്ഷിക്കൂ ജീവൻ രക്ഷിക്കു” എന്ന മുദ്രാവാക്യവുമായി മുന്നോട്ട് കുതിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി കെ ഹരീദ്രൻ പാറശാല എം എൽ എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പ്രൊഫ ഡോ വി ബി നാരായണാമൂർത്തി ( പ്രസിഡന്റ് ഡയബറ്റിക് ഫൂട്ട് സൊസൈറ്റി ഓഫ് ഇന്ത്യ ) മുഖ്യതിഥിയായി ഉദയകുമാർ എ ജി സോൺ 1 റോട്ടറി ക്ലബ് 3211 സ്വാഗതം അർപ്പിച്ചു. ആർ ടി എൻ പി ഡി ജി മേജർ സോണർ പി ജി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ നിർധനരായ രോഗികൾക് സഞ്ചരിക്കുന്ന പ്രമേഹ പാദരോഗ ക്ലിനിക് ആയ പാദസ്പർശ് എന്ന മൊബൈൽ മെഡിക്കൽ ക്ലിനിക് ഏറെ ആശ്വാസകരമാണെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് വിവിധ മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആലോചനയോഗവും നടക്കുകയുണ്ടായി. സുരേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് പെരുങ്കടവിള ജീവൽ കുമാർ ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി കാരോട് പഞ്ചായത്ത് മെമ്പർ താര പവധിയൻവിള വാർഡ് മെമ്പർ അജിത കാരോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊള്ളിയോട് സത്യനെശൻ അഡ്വ മഞ്ചവിളകം പ്രദീപ് സുധീർ ദേവരാജൻ അശോക് കുമാർ ശശിധരൻ രാജൻ പൊഴിയൂർ അനിൽ കുമാർ മോഹൻ കുമാർ സി അഡ്വ സജിത്ത് കുമാർ അസീം തുടങ്ങിയവർ പങ്കെടുത്തു. എം വി ഗോപൻ കൃതജ്ഞത അറിയിച്ചു.

