തിരുവനന്തപുരം: ഇന്ന് വീണ്ടും വട്ടിയൂർക്കാവ് ആയിരവല്ലിയിൽ പുഴയിൽ നിന്നും ആളെ മുങ്ങിയെടുത്ത് ഫയർ ഫോഴ്സ്. ഇന്ന് വൈകിട്ട് 3.29 ന് അഭിരാം എന്നയാൾ ആയിരവല്ലി ക്ഷേത്ര കടവിൽ അകപ്പെട്ടു എന്ന് അറിയിച്ചതിനെതുടർന്നു തിരുവനന്തപുരം ഫയർസ്റ്റേഷൻ നിൽ നിന്നും ഗ്രേഡ് എ എസ് ടി ഒ ജയകുമാർന്റെ നേതൃത്വത്തിൽ ക്രൂ പുറപ്പെടുകയും പുഴയിൽ വീണ അനന്ദു 21 വയസ്സ് എന്നയാളെ സേന ഉടൻ തന്നെ ഫ്രീ ഡൈവിലൂടെ മുങ്ങിയെടുക്കുകയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. എങ്കിലും ജീവൻ നഷ്ടപ്പെട്ടു.
അഖിൽ, ശ്രീമോൻ, അർജുൻ എന്നീ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ പോയതായിരുന്നു അനന്ദു. ഈഴക്കോട് മുക്കോല സ്വദേശിയാണ് അനന്ദു. എസ് ടി ഒ രാമമൂർത്തി യുടെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഒ ജയകുമാർ, ഫയർമന്മാരായ അരുൺ കുമാർ, രതീഷ്, ഷിജു ടി സാം, ദിനുമോൻ, വിജിൻ എന്നിവരാണ് ഈ ധൗത്യത്തിൽ പങ്കെടുത്തത്.
ഒരുപാട് മരണങ്ങൾ തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ ടീം അവിടുന്ന് മാത്രം മുങ്ങിയെടുത്തിട്ടുണ്ട്. വീണ്ടും വീണ്ടും ജീവനുകൾ പൊലിയുന്നു.

