മലയിൻകീഴ്: മോഷ്ടിച്ച ബൈക്കുമായി കടന്നയാളെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. പാറശാല പരശുവയ്ക്കൽ ആലംപൊറ്റ പണ്ടാരക്കോണം തൈപ്ലാങ്കാല കുന്നുവിള പുത്തൻവീട്ടിൽ ബി.ഷൈജുവിനെ (31) ആണ് മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി.ഷിബു നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് മലയിൻകീഴ് കരിപ്പൂര് ശിവദം വീട്ടിൽ പ്രശാന്തിന്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് വാഹനപരിശോധനയ്ക്കിടെ രാവിലെ അന്തിയൂർക്കോണം ഭാഗത്തു നിന്നും ബൈക്ക് ഉൾപ്പെടെ പ്രതി പിടിയിലായി.
Contents
