തിരുവനന്തപുരം: നായയുടെ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് സംഭവം. പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. ഇന്ന് രാവിലെ 7.30ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണം എന്ന് സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചു. ഒടുവിൽ ഒ.പിയിൽ ഡോക്ടറെ കാണാനായത് 9.15നാണെന്നും പരാതിയിൽ പറയുന്നു. പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് അച്ഛൻ ഷിബു വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നാണ് സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
Contents
