തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രീ പ്രൈമറി കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന കഥോൽസവം ഇന്ന് രാവിലെ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ഇടയ്ക്കോട് ഗവ. എൽ പി എസ് ഹെഡ് മാസ്റ്റർ ബി. ജയകുമാർ കുട്ടികൾക്ക് കഥകളും ഉപദേശങ്ങളും പകർന്നു നൽകി, തുടർന്ന് പ്രീ പ്രൈമറി കുട്ടികൾ കഥകൾ അവതരിച്ചു, അധ്യാപകനായ രാജേഷ് കുമാർ പി ടി എ പ്രസിഡന്റ് റീന മറ്റ് പി ടി എ അംഗങ്ങൾ, അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു.
Contents
