മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ 11 മത് ശ്രീമദ് വിഷ്ണു മാഹാത്മ്യ സത്രം നാളെ (ആഗസ്ത് 4) മുതൽ ആരംഭിച്ഛ് 13 ന് സമാപിക്കും. നാളെ (വെള്ളി) വൈകുന്നേരം 5 .30 ന് ക്ഷേത്ര മേൽശാന്തി വൈക്കം ബിജുമോഹൻ പോറ്റിയുടെ കാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ 6 ന് ഗുരുവായൂർ അഖിലഭാരത സത്ര സമിതി ഉപാധ്യക്ഷൻ എസ് നാരായണസ്വാമി ഭദ്രദീപ പ്രകാശനം നടത്തും. റിട്ട ഡി ജി പി ഡോ അലക്സാണ്ടർ ജേക്കബ് മാഹാത്മ്യ സദസ് ഉദ്ഘാടനവും ഭാഗവത പ്രഭാഷണം നടത്തും. കേരള കുടുംബി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി ബാബു ശ്രീമദ് വിഷ്ണു മാഹാത്മ്യ സത്രം സന്ദേശം നൽകും. ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ ബി സീരപാണി, ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരിയും എസ് എൻ ഡി പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി വിഷ്ണുഭക്തൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പിbപവനചന്ദ്രൻ എന്നിവർ പങ്കെടുക്കും. ശ്രീമദ് വിഷ്ണു മാഹാത്മ്യ പ്രഭാഷണവും ശാന്തിമഠം ഉദ്ഘാടനവും യജ്ഞാചാര്യൻ ഡോ മണികണ്ഠൻ പള്ളിക്കൽ നിർവഹിക്കും. 9 ദിവസം നടത്തുന്ന ചടങ്ങുകൾക്ക് യജ്ഞാചാര്യൻ ഡോ മണികണ്ഠൻ പള്ളിക്കൽ, ക്ഷേത്രതന്ത്രി മധുസൂദനൻ നമ്പൂതിരി, ക്ഷേത്രശാന്തി വൈക്കം ബിജുമോഹൻ പോറ്റി ഏഴ് സഹ ശാന്തിമാർ എന്നിവർ കാർമികത്വം വഹിക്കും. ഒന്നാം ദിവസം ആഗസ്റ്റ് 5 ന് രാവിലെ 7 ന് ധ്വജാരോഹണം 10 45 ന് ഭൂമീപൂജ, വൈകുന്നേരം 6 ന് നവഗ്രഹ പൂജ, ശനീശ്വര പൂജ 6 ന് രാവിലെ 9 ന് നവഗ്രഹ ഹോമം, ശനീശ്വരഹോമം, 10.05 ന് നരസിംഹാവതാരം, പിതൃപൂജ 10.45 ന് ലക്ഷ്മി നരസിംഹപൂജ, ഉച്ചക്ക് 12 ന് സർവ്വാലങ്കാര പൂജ, ചക്രാബ്ജപൂജ രാത്രി 7.30ന് നരസിംഹാവതാരം, കഥകളി ആവിഷ്കാരം. 7 ന് രാവിലെ 9.30 ന് മഹാസുദർശന ഹോമം, 10 .40 ന് തിലഹോമം, ഉച്ചക്ക് 12 ന് സർവ്വാലങ്കാര പൂജ, ചക്രാബ്ജപൂജ, വൈകുന്നേരം 5.30 ന് ഉമാമഹേശ്വര പൂജ. മഹാരുദ്രപൂജ 8 ന് രാവിലെ 10.45 ന് കാർത്യായനി പൂജ, ഉച്ചക്ക് 12.15 ന് ഉണ്ണിയൂട്ട്, തൊട്ടിൽവയ്പ്പ്, വൈകുന്നേരം 6.30 ന് നാരങ്ങാവിളക്ക്. 9 ന് രാവിലെ 9.30 ന് മഹാസുദർശന ഹോമം, 11.15 ന് ഗോവിന്ദ പട്ടാഭിഷേകം, ഗോപൂജ, വൈകുന്നേരം 6 ന് ശ്രീരാമപട്ടാഭിഷേകം 10 ന് രാവിലെ 10 ന് രുഗ്മിണി സ്വയംവരം, ഘോഷയാത്ര, 11.45 ന് അഷ്ടലഷ്മിപൂജ, ഉച്ചക്ക് 12 ന് സർവ്വാലങ്കാര പൂജ, വൈകുന്നേരം 6 ന് ശ്രീ ചക്രത്തോടുകൂടി സർവൈശ്വര്യ പൂജ 11 ന് രാവിലെ 10 ന് മഹാധന്വന്തര പൂജ, 11 .30 ന് കുചേല സദ്ഗതി, ഉച്ചക്ക് 12 ന് സർവ്വാലങ്കാര പൂജ, ചക്രാബ്ജപൂജ, വൈകുന്നേരം 6 ന് സത്യനാരായണ പൂജ, രാത്രി 7 ന് സംഗീതാർച്ചന 12 ന് രാവിലെ 10.30 ന് മഹാമൃതുഞ്ജയ ഹോമം, വൈകുന്നേരം 6 ന് മേധാ -വിദ്യ -സാരസ്വാത പൂജ 13 ന് രാവിലെ 11.30 ന് നറുചന്ദന കുങ്കുമ തുളസി തീർഥ കലശാഭിഷേകം, ഉച്ചക്ക് 12 .30 ന് തുളസീദള അർച്ചന തുടർന്ന് ആചാര്യ ദക്ഷിണ കൊടിയിറക്ക്.
