തിരുവനന്തപുരം: തിരുവനന്തപുരം വിതുര കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ മീൻമുട്ടിക്ക് സമീപം വെള്ളം ഉയർന്നതാണ് സഞ്ചാരികൾ കുടുങ്ങാൻ കാരണം. വൈകിട്ട് നാലുമണിയോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്. ഇരുപതിലധികം വാഹനങ്ങൾ ഈ സമയം മീൻമുട്ടിയിൽ ഉണ്ടായിരുന്നു. സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്നാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. പൊന്മുടി അടക്കമുള്ള സ്ഥലങ്ങളിൽ രാവിലെ മുതൽ മഴ ഉണ്ടായിരുന്നു.
Contents
