പാറശ്ശാല: പരശുവയ്ക്കല്‍ വില്ലേജ് ഓഫിസിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം. വൈദ്യുതി മീറ്റര്‍ ബോക്സിനുള്ളില്‍ പേപ്പറുകള്‍ കുത്തിത്തിരുകിയശേഷം കത്തിച്ച നിലയില്‍. മീറ്റര്‍ റീഡിങ്ങിനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് ഇത് കണ്ടത്. സമീപത്തുണ്ടായിരുന്ന ഫ്ലക്സ് ബോര്‍ഡ് ഓഫിസ് ചുവരിനോട് ചേര്‍ത്ത് തീയിടുകയും ചെയ്തു. ഓഫിസ് ജനല്‍ പാളി പൊട്ടിക്കുകയും കുടിവെള്ള ടാപ്പ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പാറശ്ശാല പൊലീസ് പരിശോധന നടത്തി. ജനല്‍ വാതില്‍ പൊളിച്ചത് ഓഫിസ് ഫയലുകള്‍ നശിപ്പിക്കാണോ എന്ന് സംശയിക്കുന്നു. 2020ലാണ് പരശുവയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
