January 15, 2026

ക​ഠി​നം​കു​ളം: ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം ഡെ​ലി​വ​റി സാ​ധ​ന​ങ്ങ​ളു​മാ​യി മു​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ മ​ണ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ത​മ്പു​രു എ​ന്ന വി​ഷ്ണു​വി​നെ​യാ​ണ് (24) ക​ഠി​നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മു​ണ്ട​ൻ​ചി​റ​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ശാ​ർ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ൺ​ലൈ​ൻ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി ഇ​യാ​ളെ മ​ർ​ദി​ച്ച​ശേ​ഷം ഡെ​ലി​വ​റി ചേ​യ്യേ​ണ്ട സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ക്സോ കേ​സു​ൾ​പ്പെ​ടെ 16 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ത​മ്പു​രു.

Leave a Reply

Your email address will not be published. Required fields are marked *