കിഴുവിലം:’ ബി.ജെ.പിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു’ എന്ന മുദ്രാവാക്യമുയർത്തി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൂന്തള്ളൂർ – കിഴുവിലം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. കിഴുവിലം ആയുർവേദ ആശുപത്രി ജംഗ്ഷനിൽ വി ശശി എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാല മുൻ സെനറ്റ് അംഗവും സി.പി.ഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.അൻവർഷാ ക്യാപ്റ്റനും കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത വൈസ് ക്യാപ്റ്റനും കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.ഗോപകുമാർ ജാഥയുടെ ഡയറക്ടറുമായിരുന്നു. വൈകുന്നേരം കാട്ടുമുറക്കലിൽ സമാപിച്ചു.സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്യ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പി.ഐ നേതാക്കളായ ഡി.ടൈറ്റസ്, കോരാണി വിജു,കവിത സന്തോഷ്, സുനിൽ ടി.കുന്നിൽ , വിജയദാസ്, മുഹമ്മദ് അസ്ഹർ, കേശവദാസ് തുടങ്ങിയവർ സംസാരിച്ചു. ജാഥയ്ക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സജിതൻ മുടപുരം, ജ്യോതികുമാർ,നിസാം, ജയ, പ്രിയാ ഷാജി, അഡ്വ. എ എസ് വിജയകുമാർ, അജിത, എ. എസ്. രാജ്കുമാർ, നിസാം, ജയേഷ്, നസ്റുദ്ധീൻ ഷാ, എസ്. മനുരാജ്, റെജി, വിമൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

