തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു. പനിയെ തുടർന്നു നിരീക്ഷണത്തിലായിരുന്നു വിദ്യാർഥി. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു ഇത്.
Contents
