ആര്യനാട്. കൊക്കോട്ടേല മൈലമൂട് പാറയാണ്
മാഫിയയുടെ നേതൃത്വത്തിൽ ഘനനം ചെയ്യാൻ ആരംഭിച്ചത്.
തിരുവനന്തപുരം
വിഴിഞ്ഞത്ത് നിർമാണം പുരോഗമിക്കുന്ന തുറമുഖത്തിൻ്റ മറവിൽ ആണ് ഇവിടെ ഘനനം ചെയ്യാൻ ശ്രമം. നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള പാറ പെട്ടിക്കാനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
പ്രദേശത്തെ രാഷ്ട്രീയ കക്ഷി നേതാക്കൾ നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കോരിച്ചൊരിയുന്ന മഴയത്തും നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധം തുടരുന്നു.
എം എൽ എ ജി സ്റ്റീഫൻ സമരക്കാരുമായി ചർച്ച നടത്തി എങ്കിലും പാറ പൊട്ടിക്കാൻ കൊ ണ്ട് വന്ന യന്ത്രങ്ങളും വാഹനങ്ങളും നിർമ്മാണ സാമഗ്രികളും സ്ഥലത്ത് നിന്ന് മാറ്റാതെ സമരം പിൻവലിയ്ക്കില്ല എന്ന് നാട്ടുകാർ ഒന്നടങ്കം അറിയിച്ചു







