തിരുവനന്തപുരം: ഇന്ന് സംസ്ഥാന ഗവണ്മെന്റിന്റെ വൈദ്യുതി നിരക്ക് കൂട്ടുന്നതിന് എതിരെ കിഴുവിലം പഞ്ചായത്തിൽ നടന്ന പ്രകടനം കുഴുവിലം ഏര്യാ പ്രസിഡന്റ് ബിജുകുമാർ. എസ്. ന്റെ അദ്യക്ഷതയിൽ കൂടുകയും സ്വാഗതം ഏര്യാ ജനറൽ സെക്രട്ടറി രതീഷ് പറഞ്ഞു. ഉത്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം നിർവഹിക്കുകയും, ആശംസകൾ മണ്ഡലം സെക്രട്ടറിമാരയായ, അനീഷ് പി, പ്രകാശൻ എസ്, എസ്. സി. മോർച്ച ജനറൽ സെക്രട്ടറി ശിവപ്രസാദ്, പുരവൂർ ഏര്യാ പ്രസിഡന്റ് ബൈജു. എസ് എന്നിവർ പറയുകയും സമാപന ഉത്ഘാടനം മണ്ഡലം പ്രസിഡന്റ് പൂവണത്തും മൂട് ബിജു നിർവഹിച്ചു. നന്ദി പുരവൂർ ഏര്യാ ജനറൽ സെക്രട്ടറി ശിവൻകുട്ടി എസ്. പറഞ്ഞു. മുടപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പുളിമുട് ജംഗ്ഷനിൽ അവസാനിച്ചു.
Contents
