കലാഭവൻമണിയുടെ പ്രശസ്തമായ ഗാനങ്ങൾ രചിച്ച നാടൻപാട്ട് കലാകാരനും ഗാനരചയിതവുമായ അറുമുഖൻ വെങ്കിടങ്ങിനെ അനുസ്മരിച്ചു. കലാഭവൻ മണിസേവന സമിതി സംഘടപ്പിച്ച ചടങ്ങിൽകവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി.സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് നമ്പൂതിരിസ്വാഗതംപറഞ്ഞു. നാടൻപാട്ട് ഗായകരായ മിഥുൻഗുരുവായൂർ , സുജിലാൽ എസ്.എസ്, ശ്യാം, ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.
