.
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവം: 8.9 10.11 തീയതികളിൽ ആറ്റിങ്ങൽ ഗവ: മോഡൽ ബോയ്സ് എച്ച് .എസ്സ്എസ്സ് – ൽ വച്ച് നടത്താൻ തീരുമാനിച്ചു. ഉപജില്ലയിലെ നൂറിൽപരം സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം കുട്ടികൾ ഈ കലാ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നു. ഈ കലാമാമാങ്കത്തിന്റെ സ്വാഗത സംഘ രൂപീ കരണത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് വിജുകുമാർ അധ്യക്ഷനായി. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപെഴ്സൻ അഡ്വ. എസ്.കുമാരി ഉത്ഘാടനം ചെയ്ത യോഗത്തിൽ കൗൺസിലർമാരായ ആർ. രാജു, ഗിരിജ ടീച്ചർ, സുജി എന്നിവരും സ്കൂൾ പ്രിൻസിപ്പൽ ഷീബ, എച്ച്.എം. അനിൽ കുമാർ , ഹസീന ടീച്ചർ, അധ്യാപ കസംഘടനാ നേതാക്കളായ ദിനേഷ് കുമാർ.കെ, എൻ. സാബു , സജ്ഞീവ്, കെ.രാജേഷ്, ഹൻസീർ , അജി ലാൽ എന്നിവർ പ്രസംഗിച്ചു.
