നാടൻ ബോംബറിഞും ഇരുമ്പ് പൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു പൊട്ടിച്ച് നാശനഷ്ടം വരുത്തിയ പ്രതിയെ കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ നിന്നും വക്കം വില്ലേജിൽ പാട്ടു വിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസം വിജയൻപിള്ള മകൻ വിപിൻകുമാർ 29 നെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ ഗോപാലകൃഷ്ണൻ മകൻ വിജയനെയും മുൻവിരോധത്താൽ ആക്രമിച്ച ആറ്റിങ്ങൽ വേലാൻകോണം ശിവശക്തി വീട്ടിൽ രവികുമാർ മകൻ ശ്രീനാഥ്( 25 )@ റപ്പായിയെ യാണ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 29- തീയതി വൈകിട്ട് 7 മണിയോടെയായിരുന്നു അക്രമം നടന്നത്.വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശതു നിന്നുമാണ് വർക്കല സബ് ഡിവിഷൻ എ എസ് പിയുടെ നിർദേശപ്രകാരം കടയ്ക്കാവൂർ ISHO സജിൻ ലൂയിസ് കടക്കാവൂർ സബ് ഇൻസ്പെക്ടർ സജിത്ത് എസ് ASI മാരായ ശ്രീകുമാർ രാജീവ് ജയപ്രസാദ് SCPO സിയാദ് എന്നിവർ ഉൾപ്പെട്ട ടീം അറസ്റ്റ് ചെയ്തതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
