തിരുവനന്തപുരം. പ്രേം നസീർ സുഹൃത് സമിതി ഒക്ടോബർ 21 ന് വൈകുന്നേരം 5 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന പി.വി.ഗംഗാധരൻ അനുസ്മരണ ബ്രോഷർ നടൻ മധുവിന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സമർപ്പിച്ച് ഉൽഘാടനം ചെയ്തു. നടൻ കുഞ്ഞികൃഷ്ണൻ മാഷ്, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സുനിൽ വാക്സ് മ്യൂസിയം മാനേജർ അനിൽ എന്നിവർ പങ്കെടുത്തു.
