
കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് സെന്റർ മാനവീയം വീഥിയിൽ അടുത്ത മാസം ആരംഭിക്കും. ഭക്ഷണവും കലാപരിപാടികളും ഉൾപ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങൾ മാനവീയം വീഥിയിൽ ഒരുക്കും. രാത്രി 8 മുതൽ പുലർച്ചെ 5 വരെ മാനവീയം വീഥി സജീവമായിരിക്കും. കുടുംബശ്രീ അംഗങ്ങളുടെ കടകളും വ്യത്യസ്ത കലാപരിപാടികളും വീഥിയിലുണ്ടാകും.
