ചിറയിൻകീഴ്. കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻററി സ്കൂൾ കലോത്സവം ജ്വാല 2023 ചിറയിൻകീഴ് എം.എൽ.എ.വി.ശശി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അനസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ വി. ഉദയകുമാർ സ്വാഗതം പറഞ്ഞു. പ്രശസ്ത ഡ്രം ആർട്ടിസ്റ്റും സംഗീത സംവിധായകനുമായ അജയൻ ചിറയിൻകീഴ് വിശിഷ്ട അതിഥി ആയിരുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത മെമ്പർ ഗോപകുമാർപി.ടി.എ വൈസ് പ്രസിഡന്റ് ഷെരീഫ് പനയത്തറ വൈസ് പ്രിൻസിപ്പാൾ ബിന്ദു ഡി. ആറ്റിങ്ങൽ ബി.പി.സി. വിനു എസ്. കൺവീനർ രശ്മി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



