ആറ്റിങ്ങൽ. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ചിറയിൻകീഴ് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഫലസ്തീൻ ഐക്യദാർഢ്യ ധർണ്ണ നടത്തി.
താലൂക്ക് പ്രസിഡൻറ് നവാസ് ബാഖവി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻറ് അസ്സയ്യിദ് മുത്തുകോയ തങ്ങൾ ബാഫഖി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി.
തോന്നയ്ക്കൽ കെ എച്ച് മുഹമ്മദ് മൗലവി, കടുവയിൽ എ എം ഇർഷാദ് ബാഖവി, വാളക്കാട് ഷാഹ് മന്നാനി, പാവല്ല നജീബ് റഷാദി, നിളാമുദ്ദീൻ ബാഖവി ആറ്റിങ്ങൽ, വാമനപുരം നിസാറുദ്ദീൻ ബാഖവി, അൽ അമീൻ റഹ്മാനി, അഡ്വക്കറ്റ് ഷിബു കോരാണി ,ഹാഷിം പോങ്ങനാട്, കബീർ തുടങ്ങിയവർ സംസാരിച്ചു.

