ആറ്റിങ്ങൽ എം.എൽ.എ.. ഒ.എസ്. അംബികയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ 48 ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങി നൽകി. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ചേർന്ന ഗ്രന്ഥശാലാ പ്രവർത്തക സമ്മേളനത്തിൽ വച്ച് പുസ്തകങ്ങളുടെ വിതരണം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് .ബി.പി.മുരളി, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് .വി.സുധീർ, ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ ഭാരവാഹികളും ലൈബ്രേറിയന്മാരും സംബന്ധിച്ചു.




