കടക്കാവൂർ. റയിൽവേ സ്റ്റേഷനിലെ പരിമിതികൾ വിലയിരുത്തുവാൻ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി. ഇതിനോട് അനുബന്ധിച്ച് രാവിലെ 7.30. മണിക്ക് പരാതികൾ സ്വീകരിക്കാൻനുള്ള ഡസ്ക്കിൻ്റെ ഉത്ഘാടനം കടക്കാവൂർ മണ്ഡലം പ്രസിഡന്റ്. പൂവണത്തും മൂട് ബിജു നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജുകുമാർ. യു, ജനറൽ സെക്രട്ടറി ശ്രീ. സിൻഡിൽകുമാർ. എസ്. മണ്ഡലം സെക്രട്ടറിയും, കടക്കാവൂർ മണ്ഡലം പ്രഭാരിയുമായ അനീഷ്. പി., കടക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരയായ . ഗീതഗോപാലൻ അനിൽ പന്തുവിള ,ബൂത്ത് ഇൻചാർജ് . ദീപ. എ,മറ്റ് ബൂത്ത്, വാർഡ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രാത്രി 7.30. മണിക്ക് കേന്ദ്രമന്ത്രി . വി. മുരളീധരൻ പങ്കെടുത്ത യോഗത്തിൽ നൂറുകണക്കിന് പേർ പങ്കെടുക്കുകയും, പരാതികൾ സ്വീകരിക്കുകയും ചെയ്തു.



