ഒ എസ് അംബിക എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് സ്ഥാപിച്ച ഉയരവിളക്ക് മിഴി തുറന്നു. ദക്ഷിണ കൈലാസം എന്ന പേരിൽ അറിയപ്പെടുന്ന ആയിര വില്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ജംഗ്ഷനിൽ ഉയരവിളക്ക് സ്ഥാപിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ലൈറ്റിന്റെ സ്വിച്ചോൺ ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി.
