ആറ്റിങ്ങൽ . ഡീ വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി ആറ്റിങ്ങലിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം യുവജന റാലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു .സി.പി.ഐ(എം)ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വാമനപുരം എം എൽ യുമായ അഡ്വ.ഡി.കെ.മുരളി പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഹൈൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി. വിഷ്ണുചന്ദ്രൻ സ്വാഗതവും ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ നന്ദിയും പറഞ്ഞു.

