ആറ്റിങ്ങൽ. ഇളമ്പ തടത്തിൽ വൈഷ്ണവും വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകൾ വൈഷ്ണവി(17)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാൾ മുറിയിൽ വച്ച് പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
