ആറ്റിങ്ങൽ.കോലഞ്ചേരിയിൽ നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പതിമൂന്ന് സ്വർണ്ണവും പതിമൂന്ന് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ മുപ്പത്തിനാല് മെഡലുകൾ കരസ്ഥമാക്കി ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ ചരിത്ര വിജയം സ്വന്തമാക്കി. നിധിൻ, ദേവസൂര്യ എന്നിവർ ഇരട്ട സ്വർണ്ണവും സൂരജ് ഷാജി, അർജ്ജുൻ, അമൽ അശോക്, സൂരജ്, ഭവിൻ, വിശാഖ് ആലിം, അനാമിക, കാർത്തിക്, ഫെമിദ, ആഗ്നേയ എന്നിവർ ഓരോ സ്വർണ്ണവും ഫിദ, ചിത്ര, അവനി, രംഗൻ, ഭദ്ര, അഭിനവ്, കാശിനാഥ്, ദിയ സുഹാസ്, ഹെന ഡേവിഡ് എന്നിവർ വെളളിയും സ്വാതി, രാഖവ്, ആദിത്യ, അലീന, ഗൗരിലക്ഷ്മി, ദിയ എന്നിവർ വെങ്കലവും നേടി. ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളുടെ മെഡൽ വേട്ടയുടെ പിൻബലത്തിൽ മറ്റ് ജില്ലകളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം ജില്ല ഓവറാൾ കിരീടം സ്വന്തമാക്കി. വിജയികളെ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ലാലു, ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത് വി, പരിശീലകരായ സുധീർ, വിഷ്ണു, അഖിൽ, സൂരജ്, ജോതിഷ, ഷാജു തുടങ്ങിയവർ പങ്കെടുത്തു.
