ആറ്റിങ്ങൽ സബ് ജയിലിലെ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഓ എസ് അംബിക ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ ആരോഗ്യകാര്യ അദ്ധ്യക്ഷ രമ്യാ സുധീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജെ.എസ്.ഒ.എ സംസ്ഥാന സെക്രട്ടറി അഷീംലാജ്, മേഖലാ കമ്മറ്റി അംഗം പ്രദീപ് കുമാർ.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ട് സജികുമാർ ജെ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ദീപക്. എസ് കൃതജ്ഞതയും പറഞ്ഞു.
