നവ കേരളസുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് നിയോജകമണ്ഡലം എം എൽ എ വി ശശിയുടെ നേതൃത്വത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ വ്യവസായ സംരംഭക സംഗമവും വായ്പമേളയും നടത്തി. 2023 ഡിസംബർ 13 ബുധനാഴ്ച 10 മണിക്ക് മംഗലപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മേളയുടെ ഉദ്ഘാടനം ചിറയിൻകീഴ് നിയോജക മണ്ഡലം എം എൽ എ വി ശശി നിർവഹിച്ചു. അധ്യക്ഷ സ്ഥാനം ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസർ അജയകുമാർ കെ എൽ വഹിച്ചു. സ്വാഗതം ചിറയിൻകീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിനുലാൽ എസ് അർപ്പിച്ചു. 69 ഓളം സംരംഭകരും 12 വിവിധ വകുപ്പുകളിൽ നിന്നും 30 ഓളം ഉദ്യോഗസ്ഥരും മേളയുടെ ഭാഗമായി.

പരിപാടിയുടെ ഭാഗമായി എത്തിച്ചേർന്നവർക്കായി കെ എഫ് സി സംരംഭക പദ്ധതികൾ അസിസ്റ്റൻറ് മാനേജർ ഗൗതം കൃഷ്ണനും കെ എസ് ബി സി ഡി സി സംരംഭക പദ്ധതികൾ ചിത്രാ കെ എസ്, കെ എസ് ഡബ്ല്യൂ ഡി സി സംരംഭക പദ്ധതികൾ ശ്രീ പ്രവീൺകുമാറുംകെ എസ് എസ് ടി / എസ് ടി ഡി സി സംരംഭക പദ്ധതികൾ ശ്രീമതി അനിതയും വിശദീകരിച്ചു. ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ തൊഴിലും തൊഴിലാളികളെയും ബന്ധിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് പ്രോജക്ട് സ്റ്റാഫ് ഷമീർ വിശദീകരിച്ചു. PMFME DRP രമേശ് ഫുഡ് പ്രോസസിംഗ് സെക്ടറിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകി.

ബാങ്കിംഗ് നടപടിക്രമങ്ങളെ കുറിച്ച് പ്രവീൺ എം ആർ, മാനേജർ എസ് ബി ഐ മംഗലപുരം, ശ്രീഭദ്ര എസ് നായർ, മാനേജർ ഫെഡറൽ ബാങ്ക് മംഗലപുരം എന്നിവർ വിശദീകരിച്ചു.
സംരംഭക ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും വിജയഗാഥയെ കുറിച്ചും എസ് എൻ ഇൻഡസ്ട്രീസ് ഉടമ വിമല ഷണ്മുഖൻ പുതിയ സംരംഭകർക്ക് വേണ്ടി പറഞ്ഞു. ലോൺ മേളയുടെ ഭാഗമായി 2 വ്യവസായ യൂണിറ്റുകൾക്ക് വേദിയിൽ വച്ച് അനുമതി പത്രം കൈമാറി (Axon Digital Land Survey Kadakkavoor, Blossom Beautycare and spa Kadakkavoor). കൂടാതെ സംരംഭകരുടെ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് Breyn Interior, മുദാക്കൽ യൂണിറ്റിന് KSEB എക്സിക്യൂട്ടിവ് എൻജിനീയറുടെ ഫീഡർ മാറ്റി നൽകുന്നത് സംബന്ധിച്ച കത്ത് കൈമാറി.
വ്യവസായ സംരംഭക സംഗമവും വായ്പാമേളയുടെയും ഭാഗമായി ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ 34 നവ സംരംഭകരിൽ നിന്നും ഏകദേശം 394 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തി.
