ആറ്റിങ്ങൽ നിയോജകമണ്ഡലം നവകേരള സദസിന്റെ പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു. ആലങ്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാരത്തോൺ മൂന്ന് മുക്കിൽ സമാപിച്ചു ഒ.എസ് അംബികഎംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോണിൽ നിരവധി കായിക താരങ്ങളും പ്രദേശവാസികളും പങ്കെടുത്തു.ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ: .എസ് കുമാരി,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി പി. മുരളി, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ്,നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള വാർഡ് , ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ആർ. രാമു വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ അണിനിരന്ന മാരത്തോൺ ആറ്റിങ്ങൽ നിവാസികൾക്കും വളരെ കൗതുകകരമായി. 2023 ഡിസംബർ 21 വ്യാഴം വൈകുന്നേരം 3 മണിക്കാണ് മാമം മൈതാനിയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലം തല നവകേരള സദസ്സ് സംഘടിപ്പിക്കപ്പെടുന്നത്.
