ആറ്റിങ്ങൽ.
സ്റ്റേജ്കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കൺവെൻഷൻ ജനുവരി 20, 21 തീയതികളിൽ ആറ്റിങ്ങലിൽ വച്ച് നടക്കുന്നു. 20ന് സാംസ്കാരിക സമ്മേളനവും 21ന് കൺവെൻഷനും നടക്കും. കൺവെൻഷൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണയോഗം സിഐ ടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പരപ്പിൽ കറുമ്പൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ, സിഐടിയു നേതാക്കളായ എം.മുരളി, വി.വിജയകുമാർ, അഡ്വ.സി.ജെ.രാജേഷ് കുമാർ, സി.ചന്ദ്രബോസ്, തോന്നയ്ക്കൽബിന്ദുലാൽ, റാഫി മുദാക്കൽ, മടവൂർ രാജേന്ദ്രൻ, എസ്.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ആർ. രാമു (ചെയർമാൻ) എം.മുരളി (വർക്കിംഗ് ചെയർമാൻ) അനിൽ ആറ്റിങ്ങൽ (ജനറൽ കൺവീനർ) ഫുഡ് കമ്മറ്റി: സി.ദേവരാജൻ (ചെയർമാൻ) ബി.രാജീവ് (കൺവീനർ) പബ്ലിസിറ്റി: സി. ചന്ദ്രബോസ് (ചെയർമാൻ) എസ്.രാജശേഖരൻ (കൺവീനർ) സ്റ്റേജ് & ഡെക്കറേഷൻ: പി.സന്തോഷ് (ചെയർമാൻ) ആർ.പി.അജി (കൺവീനർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.
